Yahoo! മെയില്‍. നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടയിടം.
Yahoo! മെയില്‍ ഉപയോഗിച്ച് ദിവസം മുഴുവൻ ആസൂത്രിതമായി തുടരൂ.

നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും കണക്റ്റുചെയ്യുക, ഫോട്ടോകളും ആനിമേറ്റുചെയ്ത GIF-കളും എളുപ്പത്തിൽ പങ്കിടുക, 1000 GB സൗജന്യ സംഭരണം സ്വന്തമാക്കുക.

നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും കണക്റ്റുചെയ്യുക, ഫോട്ടോകളും ആനിമേറ്റുചെയ്ത GIF-കളും എളുപ്പത്തിൽ പങ്കിടുക, 1000 GB സൗജന്യ സംഭരണം സ്വന്തമാക്കുക.
പരിശോധിക്കുന്നു...
Yahoo! മെയില്‍ ആപ്പ്
മനോഹരമായതും ഉപയോഗിക്കാൻ എളുപ്പമുള്ളതും വേഗതയേറിയതും. ഉയർന്ന മിഴിവുള്ള ഫോട്ടോകൾ അയയ്ക്കുന്നതും ഇൻബോക്‌സുകൾക്കിടയിൽ മാറുന്നതും പാസ്‌വേഡ് ഉപേക്ഷിച്ചുകൊണ്ട് സുരക്ഷിതമായി പ്രവേശിക്കുന്നതും Yahoo! മെയില്‍ ആപ്പ് എളുപ്പമാക്കി മാറ്റുന്നു.

ഇമെയിലിനായി കുറച്ചുസമയം മാത്രം. നിങ്ങൾക്കായി കൂടുതൽ സമയവും.
ഒന്നിലധികം ഇൻബോക്‌സുകൾ പരിശോധിക്കുന്നത് നിർത്തൂ. Gmail, Outlook, Hotmail, Aol എന്നിവയുൾപ്പെടെ, എല്ലാ ഇൻബോക്‌സുകളും Yahoo! മെയില്‍ എന്നതിൽ കണക്റ്റുചെയ്യുക.

കൂടുതലറിയുക
കൂടുതലറിയുക
സവിശേഷതകളിൽ പര്യവേക്ഷണം നടത്തുക
ഇമെയിൽ അനുഭവം സുഖകരമാക്കുന്നതിനുള്ള എല്ലാ ടൂളുകളും.
പുതിയതെന്താണ്
ഇൻബോക്സ്
കമ്പോസ് ചെയ്യുക
കലണ്ടര്‍
സമ്പർക്കങ്ങൾ
സംഭരണി
സുരക്ഷ
ആസ്വാദ്യകരമായ വർണ്ണം ലഭ്യമാക്കൂ
ഏറ്റവും പുതിയ വർണ്ണ തീമുകൾ ഉപയോഗിച്ച് Yahoo! മെയില്‍-ലെ നിങ്ങളുടെ ദിവസം വർണ്ണാഭമാക്കൂ.
സ്ക്രീൻ വളരെ തെളിച്ചമുള്ളതാണോ? തെളിച്ചമുള്ളതും വ്യക്തവുമായ തീമുകളിലേക്കുള്ള ഇരുണ്ട, മോഡേൺ ഷെയ്‌ഡുകൾ ഉൾപ്പെടുന്ന വർണ്ണ ഓപ്ഷനുകളുടെ ഒരു നിര തന്നെ ഉപയോഗിച്ച് ഇച്ഛാനുസൃതമാക്കൂ.
ഇൻബോക്സ്
ഇമെയിലിലേക്ക് സ്വാഗതം. വൈബ്രന്റ് തീമുകൾ ഉപയോഗിച്ച് ഇൻബോക്സ് വ്യക്തിഗതമാക്കുക, നിങ്ങൾക്ക് ഉചിതമായ വിധത്തിൽ മെയിൽ ഓർഗനൈസുചെയ്യുക. കലണ്ടർ, നോട്ട്‌പാഡ്, സമ്പർക്കങ്ങൾ, തൽക്ഷണ സന്ദേശങ്ങൾ, തിരയൽ പോലുള്ള ദിനവും ഉപയോഗിക്കുന്ന ടൂളുകളിൽ അതിവേഗം പ്രവേശിക്കുക. ഞങ്ങളുടെ സന്ദേശ ടൂൾബാറും ദ്രുത നടപടികളും ഏതാനും ക്ലിക്കുകളിൽ ഇമെയിലുകൾ അടുക്കുന്നതും അടയാളപ്പെടുത്തുന്നതും ഇല്ലാതാക്കുന്നതും ലളിതമാക്കുന്നു.
നാവിഗേഷന്‍
ഫോള്‍ഡറുകള്‍
മൾട്ടിടാസ്കിംഗ്
വ്യക്തിഗതമാക്കൽ
ചുമതലകൾക്കിടയിൽ മാറുന്നത് എളുപ്പമാക്കിക്കൊണ്ട് നിങ്ങളുടെ ഇൻബോക്സ്, സമ്പർക്കങ്ങൾ, കലണ്ടർ, നോട്ട്‌പാഡ്, മെസഞ്ചർ എന്നിവ ഇപ്പോൾ മുകളിൽ ഇടത് മൂലയിൽ ഗ്രൂപ്പ് ചെയ്യപ്പെടുന്നതാണ്. ഒരു ഇമെയിൽ വായിക്കുന്ന സമയത്ത് പുതിയ തൽക്ഷണ സന്ദേശം നേടുകയാണെങ്കിൽ, നിങ്ങളുടെ വർക്ക് നഷ്ടമാകാതെ ഒരു ഫ്ലോട്ടിംഗ് വിൻഡോ തുറക്കാൻ മെസഞ്ചർ ഐക്കണിൽ ക്ലിക്കുചെയ്യുക.
ഫോൾഡറുകൾ ഉപയോഗിച്ച് ഇൻബോക്സ് അടുക്കോടും ചിട്ടയോടും സൂക്ഷിക്കുക. സുപ്രധാന സന്ദേശങ്ങൾ ഫയൽ ചെയ്യുക അല്ലെങ്കിൽ ദ്രുതമായി പ്രവേശിക്കേണ്ട ഇമെയിലുകൾ ട്രാക്കുചെയ്യുക. ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത് കണ്ടെത്തുന്നത് എളുപ്പമാക്കി നിങ്ങളുടെ ഫോൾഡർ എപ്പോഴും പ്രവേശനക്ഷമമാണ്.
ഒറ്റ വിൻഡോയിൽ നിങ്ങളുടെ ഇമെയിലുകൾ, ഡ്രാഫ്റ്റുകൾ, തിരയലുകൾ, നിങ്ങളുടെ കലണ്ടർ, സമ്പർക്കങ്ങൾ എന്നിവയ്ക്ക് ഇടയിൽ മാറുന്നത് ടാബുകൾ ലളിതമാക്കുന്നു. ടാബുകൾ ഓണാക്കാൻ, കാഴ്ച, മൾട്ടിടാസ്കിംഗ് എന്നതിൽ ടാബുകൾ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഇൻബോക്സ് നിങ്ങളുടേതാക്കുക. ലേഔട്ട്, എങ്ങനെ അടുക്കണം, ദര്‍ശന മെനുവിൽ സന്ദേശങ്ങൾ എങ്ങനെ പൂര്‍വദര്‍ശനം നടത്തണമെന്ന് ഇഷ്ടാനുസൃതമാക്കുക. ടാബുകൾ അല്ലെങ്കിൽ റീസെന്‍റുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വർക്ക് ട്രാക്ക് ചെയ്യാനുള്ള മികച്ച മാർഗം തീരുമാനിക്കുക. നിരവധി മനോഹരമായ തീമുകൾ ഉപയോഗിച്ച്, ഉപകരണങ്ങളിൽ ഉടനീളം നിങ്ങളുടെ ഇന്‍ബോക്സിന്‍റെ കാഴ്ച വ്യക്തിഗതമാക്കാനാകും.
കമ്പോസ് ചെയ്യുക
ഒരു ഇമെയിൽ രചിക്കുന്നത് വ്യക്തിഗതവും ഉൽപ്പാദനപരവുമായിരിക്കണം. Yahoo! മെയില്‍ ൽ, ഞങ്ങളുടെ കമ്പോസ് മനോഹരമായ ലിങ്ക് പ്രിവ്യൂകളുമായി നിങ്ങളുടെ സന്ദേശം സൃഷ്ടിക്കാനും മെച്ചപ്പെടുത്താനും അനുവദിക്കുന്നു. ഒപ്പം Dropbox, Flickr എന്നിവയുടെ സംയോജനത്തിൽ, ഏറ്റവും വേഗത്തിൽ ഫയലുകളും പ്രമാണങ്ങളും ഫോട്ടോകളും നിങ്ങൾക്ക് കൂടെചേർക്കാനാകും.
അറ്റാച്ച്മെന്റുകള്‍
അറ്റാച്ച്മെന്റ് പ്രിവ്യൂ
ആത്മവിശ്വാസത്തോടെ ഫയലുകൾ അയയ്ക്കുക. 1TB സൗജന്യ ഇമെയിൽ ഇടവുമൊത്ത്, ഇൻബോക്സിൽ വലിയ ഫയലുകൾ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നതും സ്ഥലം തീരുന്നതും സംബന്ധിച്ച് ഒരിക്കലും വിഷമിക്കേണ്ടതില്ല. പേപ്പർക്ലിപ്പ് ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അല്ലെങ്കിൽ ഡ്രോപ്പ്-ഡൗൺ മെനുവിൽ ക്ലിക്കുചെയ്ത് Flickr അല്ലെങ്കിൽ Dropbox-ൽ നിന്ന് ഫോട്ടോകൾ അല്ലെങ്കിൽ ഡോക്യുമെന്റുകൾ എളുപ്പം അറ്റാച്ചുചെയ്യാനാകും. കമ്പ്യൂട്ടറിൽ നിന്ന് കമ്പോസ് ഭാഗത്തേക്ക് ഫയലുകൾ ഡ്രാഗും ഡ്രോപ്പും ചെയ്ത് അറ്റാച്ച് നടത്തുകയും ചെയ്യാം.
എല്ലാ ദിവസവും, ദശലക്ഷക്കണത്തിന് ആളുകൾ Yahoo! മെയില്‍ ൽ അറ്റാച്ച്‌മെന്റുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ Microsoft Office അറ്റാച്ച്‌മെന്‍റുകളും (Word, PowerPoint, Excel) Adobe PDF-കളും നിങ്ങളുടെ സന്ദേശ ദര്‍ശനത്തില്‍ വേഗത്തില്‍ പൂര്‍വദര്‍ശനം നടത്തുക. ഫയൽ പേരിൽ ക്ലിക്കുചെയ്യുക — വോയില! — നിങ്ങളുടെ ഡോക്യുമെന്റിന്റെ ഒരു പൂർണ്ണ പൂര്‍വദര്‍ശനം നിങ്ങൾ കാണും.
കലണ്ടര്‍
നിങ്ങളുടെ തിരക്കുപിടിച്ച സമയക്രമം നിയന്ത്രിക്കാനും ഓർഗനൈസുചെയ്യാനും സഹായിക്കുന്ന ടൂളുകൾ Yahoo കലണ്ടറിലുണ്ട്.
കലണ്ടർ എൻട്രി
മൾട്ടിപ്പിൾ കലണ്ടറുകൾ
ജന്മദിനം, വാർഷികങ്ങൾ, കൂടിക്കാഴ്ചകൾ എന്നിവയ്ക്കായുള്ള ഓർമ്മപ്പെടുത്തലുകൾ നേടുന്നതിലൂടെ ഒരു സുപ്രധാന പരിപാടി ഒരിക്കലും മറക്കില്ല. Yahoo കലണ്ടറിൽ, പരിപാടി നടക്കുന്ന സമയവും തീയതിയും ക്ലിക്കുചെയ്തുകൊണ്ട് കലണ്ടർ എൻട്രികൾ സൃഷ്ടിക്കാനാകും. പരിപാടി ശീർഷകവും സ്ഥലവും ചേർക്കുക, ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനുള്ള ഐച്ഛികങ്ങൾ കാണുന്നതിന് അല്ലെങ്കിൽ ഒരു അലേർട്ട് ഓർമ്മപ്പെടുത്തൽ ചേർക്കുന്നതിന് കൂടുതൽ വിശദാംശം ചേർക്കുക തിരഞ്ഞെടുക്കുക.
ചില ആളുകൾ അവരുടെ വ്യക്തിഗത കൂടിക്കാഴ്ചകൾ, അവരുടെ ജോലി, സ്കൂൾ സമയക്രമം, അവരുടെ കുടുംബ പരിപാടികൾ എന്നിവ നിയന്ത്രിക്കാൻ അവരുടെ കലണ്ടർ ഉപയോഗിക്കുന്നു. കലണ്ടർ എൻട്രികൾ സൃഷ്ടിക്കുന്നതും ലേബൽ ചെയ്യുന്നതും ഞങ്ങൾ എളുപ്പമാക്കുന്നു, അതിനാൽ ജീവിതത്തിന്റെ വിവിധ ഭാഗങ്ങൾ ട്രാക്കുചെയ്യാനും നിയന്ത്രിക്കാനും നിങ്ങൾക്കാകും. ഒരു പുതിയ കലണ്ടർ സൃഷ്ടിക്കാൻ, കലണ്ടറുകൾക്ക് അടുത്തുള്ള ഗിയർ ഐക്കൺ ക്ലിക്കുചെയ്യുക. പുതിയ കലണ്ടറിന് പേരു നൽകുകയും കളർ തീം തിരഞ്ഞെടുക്കുകയും ചെയ്ത ശേഷം സംരക്ഷിക്കുക.
നിങ്ങളുടെ സമ്പർക്കങ്ങൾ
നിങ്ങളുടെ സ്വകാര്യ നെറ്റ്‌വർക്കുമായി സമ്പർക്കത്തിലിരിക്കുക. ഞങ്ങൾ രണ്ട്-സ്റ്റെപ്പുള്ള ഇമ്പോർട്ട് സവിശേഷത ഇമെയിൽ അക്കൗണ്ടുകളിൽ മാറുന്നത് ലളിതമാക്കിക്കൊണ്ട് Facebook അക്കൗണ്ടിൽ നിന്നോ Gmail അല്ലെങ്കിൽ Outlook പോലുള്ള മറ്റ് ഇമെയിൽ ദാതാക്കളിൽ നിന്നോ സമ്പർക്കങ്ങൾ ചേർക്കാൻ നിങ്ങളെ അനുവദിക്കുന്നു.
മെച്ചപ്പെടുത്തിയ സമ്പർക്കങ്ങൾ
സമ്പർക്കങ്ങൾ ഇറക്കുമതിചെയ്യുക
ഓരോ സമ്പർക്കത്തിന്റെയും പ്രൊഫൈലിൽ, സന്ദേശങ്ങളും ഫോട്ടോകളും ഫയലുകളും ഉൾപ്പെടെ അവരുമായി നിങ്ങൾ അടുത്തിടെ നടത്തിയ ഇന്ററാക്ഷനുകളുടെ ഒരു സ്നാപ്പ്‌ഷോട്ട് നിങ്ങൾ കാണും. അതിനാൽ വരാനിരിക്കുന്ന അവധിക്കാലത്തെ പറ്റി ഒരു സുഹൃത്തുമായി നീണ്ട ഇമെയിൽ ത്രെഡ് ഉണ്ടെങ്കിൽ, സമ്പർക്കങ്ങളിൽ നാവിഗേറ്റ് ചെയ്യുകയും സുഹൃത്തിന്റെ പേര് തിരഞ്ഞടുത്ത് ട്രിപ്പ് സംബന്ധിച്ച് അവർ അയച്ച ഏറ്റവും പുതിയ ഇമെയിലുകളും അറ്റാച്ച്‌മെന്റുകളും അതിവേഗം കാണുകയും ചെയ്യുക.
എല്ലാ സമ്പർക്കങ്ങളും ഒരിടത്ത് നിയന്ത്രിക്കുക, ഓർഗനൈസുചെയ്യുക. സമ്പർക്കങ്ങൾ വിഭാഗത്തിൽ, സമ്പർക്കങ്ങൾ ഇമ്പോർട്ടുചെയ്യുക ക്ലിക്കുചെയ്ത് സമ്പർക്കങ്ങൾ ഇമ്പോർട്ട് ചെയ്യേണ്ട ദാതാവിനെ തിരഞ്ഞെടുക്കുക: Facebook, Google, Outlook, മറ്റൊരു Yahoo അക്കൗണ്ട് അല്ലെങ്കിൽ .csv അല്ലെങ്കിൽ .vcf ഫയൽ അപ്‌ലോഡുചെയ്യുക.
സംഭരണി
ഏതൊരു ഇമെയിൽ ദാതാവിനേക്കാളും സൗജന്യ സംഭരണി Yahoo! മെയില്‍ നിങ്ങൾക്ക് നൽകുന്നു. 1TB സൗജന്യ ഇടം (അതായത് 1000 GB!) ഉപയോഗിക്കുമ്പോൾ, സ്ഥലം ലാഭിക്കാൻ ഇമെയിലുകൾ ഇല്ലാതാക്കുന്നതിനെ പറ്റി വിഷമിക്കേണ്ടി വരികയേയില്ല.
1 TB സ്റ്റോറേജ്
നിങ്ങൾക്ക് ലഭിച്ച എല്ലാ ഇമെയിലുകളും ഫയലുകളും നിലനിർത്തുക. എത്ര സ്റ്റോറേജുണ്ടെന്ന് അറിയാൻ, ക്രമീകരണങ്ങൾ എന്നതിൽ, അക്കൗണ്ടുകൾ എന്നതിനു താഴെ ഉപയോഗിച്ച സ്റ്റോറേജിന്റെ ശതമാനം കാണുക.
സുരക്ഷ
Yahoo! മെയില്‍ ഓൺലൈനിൽ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നതിന് ഏറ്റവും മികച്ച സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വെബ് ബ്രൗസറിനും Yahoo-ന്റെ സെർവറുകൾക്കും ഇടയിൽ സഞ്ചരിക്കുന്നതിനാൽ SSL രഹസ്യകോഡിനാല്‍ നിങ്ങളുടെ മെയിലിനെ സുരക്ഷിതമാക്കുന്നു. നിങ്ങൾ വീട്ടിലായാലും അല്ലെങ്കിൽ ഒരു കോഫി ഷോപ്പിൽ മെയിൽ ബ്രൗസ് ചെയ്യുകയാണെങ്കിലും, നിങ്ങളുടെ മെയിൽ സുരക്ഷിതമായിരിക്കും എന്നാണ് ഇതിനർത്ഥം.
SSL
Yahoo! മെയില്‍ - ഉപയോഗിക്കുന്ന ഏതു സമയത്തും - വെബിലായാലും മൊബൈൽ വെബിലായാലും മൊബൈൽ ആപ്പുകളിലായാലും അല്ലെങ്കിൽ IMAP, POP അല്ലെങ്കിൽ SMTP വഴിയായാലും - ഡിഫോൾട്ടായി ഇത് 100% രഹസ്യകോഡിനാലും 2,048 ബിറ്റ് സർട്ടിഫിക്കറ്റുകളാൽ പരിരക്ഷിതവുമാണ്. നിങ്ങളുടെ ഇമെയിലുകൾ, അറ്റാച്ച്‌മെന്‍റുകൾ, സമ്പർക്കങ്ങൾ അതുപോലെ തന്നെ മെയിലിലെ കലണ്ടറിലും മെസഞ്ചറിലും ഈ രഹസ്യകോഡാക്കൽ ലഭിക്കുന്നു.
സ്പാം ഫിൽട്ടറുകൾ
Yahoo! മെയില്‍ ദിവസവും 15 ബില്യണ്‍ സ്പാം സന്ദേശങ്ങള്‍ തടയുന്നുണ്ട്. നിങ്ങൾ താൽപ്പര്യപ്പെടാത്ത സ്പാമും മറ്റ് ക്ഷുദ്ര ഇമെയിലുകളും തടയുന്നതിനായി മെഷീൻ ലേണിംഗ് ഉപയോഗിച്ച് ഫിൽട്ടറിംഗ് സാങ്കേതികവിദ്യകൾ ഞങ്ങൾ സ്ഥിരമായി ട്യൂൺ ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇൻബോക്സിൽ അനാവശ്യ ഇമെയിലുകൾ വരുമ്പോഴൊക്കെ സ്പാം ബട്ടൺ ക്ലിക്കുചെയ്ത് ഫിൽട്ടറുകളെ സഹായിക്കാൻ നിങ്ങൾക്ക് സാധിക്കും.
കൂടുതൽ വേണോ? ഞങ്ങളുടെ Yahoo! മെയില്‍ ന്‍റെ എല്ലാ കരുത്തുറ്റ ടൂളുകളും ലെ ഡയറക്റ്ററിയില്‍ എങ്ങനെ ഉപയോഗിക്കുമെന്നത് അറിയുക